ചായ്യോത്ത്: റിട്ട: പ്രധാനാധ്യാപകന് ചായ്യോത്തെ കെ.വി.കുഞ്ഞമ്പു മാസ്റ്റര്‍ (85) അന്തരിച്ചു. കുമ്പളപ്പള്ളി കോമന് ഗുരുക്കള്‍ മെമ്മോറിയല്‍ ഏ യു പി സ്ക്കൂള് ,ചെറിയാക്കര ജിഎല്‍ പി സ്ക്കൂള് ,കാലിച്ചാനടുക്കം ജിയുപിസ്കൂള് , ചായ്യോത്ത് ജി എച്ച് എസ് എസ് , മലപ്പച്ചേരിജി എല്‍ പി സ്കൂള്‍ , തയ്യേനി ജി എല്‍ പി സ്കൂള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. കേരളാ സ്റ്റേയിറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് പരപ്പ ബ്ലോക്ക് സെക്രട്ടറി. ജില്ലാക്കമ്മറ്റിയംഗം .എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഏ.സി.രാജകുമാരിയമ്മ. മക്കള്‍: അനില്‍കുമാര്‍ (ഡ്രൈവര്‍), സുരേഷ് ബാബു (ഇന്‍ഡസ് ബേങ്ക് സെക്യൂരിറ്റി കാഞ്ഞങ്ങാട് ),അനീഷ് മോഹന്‍ (ദുബൈ) . മരുമക്കള്‍: പ്രതിഭ (കയ്യൂര്‍) ,ശ്രീജ (കരിവേടകം), സൗമ്യ (ചായ്യോത്ത്). സഹോദരങ്ങള്‍: വി.കെ. നളിനിയമ്മ (തൃക്കരിപ്പൂര്‍),കെ.ഗോപാലന് നായര്‍ പയ്യന്നൂര്‍ (റിട്ട: എക്സൈസ് ഇസ്പെക്ടര്‍) ,അഡ്വ.കെ. കേളു നായര്‍ (കാഞ്ഞങ്ങാട്) , വി.കെ.ബാലാമണിയമ്മ (മുഴക്കോത്ത്), കെ.കുഞ്ഞിക്കണ്ണന് നായര്‍ (കയൂര്‍) പരേതനായ കെ.വി.കുഞ്ഞിരാമന് നായര്‍ (കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ്).
