കാഞ്ഞങ്ങാട് 20 വര്‍ഷത്തെ വായുസേനയില്‍ ജോലി ചെയ്ത് സര്‍വ്വിസില്‍ നിന്ന് വിരമിച്ച മധുരംമ്പാടിയിലെ വിവേക് ഉണ്ണികൃഷ്ണന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ മധുരംമ്പാടി പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. വാര്‍ഡ് മെമ്പര്‍ സന്തോഷ് കുമാര്‍ , ബാബു പുല്ലൂര്‍, പി. വസന്തകുമാര്‍ , സുധീര്‍ ബാബു, ശ്രീനാഥ് എ, കുഞ്ഞിരാമന്, വിജയ കൃഷ്ണന്, പുരുഷോത്തമന് ഉദയനഗര്‍, അശോകന് ഏച്ചിക്കാനം, ദിനേശന് എന്നിവരും , വിവേക് ഉണ്ണികൃഷ്ണന്റെ കുടുംബാംഗങ്ങളും സംബന്ധിച്ചു.
