വെള്ളിക്കോത്ത് സ്വദേശിനി യു കെയില്‍ അപകടത്തില്‍ മരിച്ചതായി വിവരം

കാഞ്ഞങ്ങാട്: യു.കെയില്‍ അപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനി മരിച്ചതായി വിവരം ലഭിച്ചു.റിട്ട. സൈനികന്‍
വെള്ളിക്കോത്ത് കാരക്കുഴിയിലെ രാജഗോപാലിന്റെയും കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് റീനയുടെ മകള്‍ കീര്‍ത്തി രാജഗോപാല്‍ (25) ആണ് മരിച്ചത്. കയാക്കിങ്ങിനിടെ നദിയില്‍ വീണാണ് മരണമെന്നാണ് പ്രാഥമിക വിവരം. യു.കെയില്‍ ആരോഗ്യരംഗത്ത് ഉയര്‍ന്ന ജോലി ചെയ്തു വരികയായിരുന്നു. സഹോദരന്‍: വിനായക്.

 

error: Content is protected !!