പാണത്തൂര്‍ : വീടിന്റെ വരാന്തയില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു.
പാണത്തൂര്‍ കല്ലപ്പള്ളി പാടിക്കൊച്ചി ഹൗസിലെ മല്ലു നായിക്കിന്റെ മകന് പി എം.ജയറാം (42) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സ്വന്തം വീടിന്റെ വരാന്തയില്‍ വിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ട ജയറാമിനെ ഉടന്‍ തന്നെ സുള്ള്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരന് യോഗേഷിന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു
