നീലേശ്വരം: നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ആകാശപാത ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സമരത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യുവജന വിഭാഗമായ നീലേശ്വരം മെര്‍ച്ചന്റസ് യൂത്ത് വിംഗ് പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച്ചസമരത്തില് യൂത്ത് വിംഗും ഐക്യദാര്ഡ്യംഅറിയിച്ചുകൊണ്ട് പങ്കെടുക്കും. നീലേശ്വരം വ്യാപാര ഭവനില്‍ നടന്ന യോഗത്തില്‍ യൂത്ത് വിംഗ് യുണിറ്റ് പ്രസിഡന്റ് ഷകീര്‍ അദ്ധ്യക്ഷത വഹിച്ചു ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ വി സുരേഷ് കുമാര്‍ യോഗം ഉല്‍ഘടനം ചെയ്തു , യൂത്ത് വിംഗ് രക്ഷാധികാരി സി വി പ്രകാശന് സംസാരിച്ചു.ജനറല്‍ സെക്രട്ടറി ടി ബാബു സ്വാഗതവും ട്രഷറര്‍ രാഘവേന്ദ്ര നന്ദിയും പറഞ്ഞു.
