കാഞ്ഞങ്ങാട്: വിദ്യാര്‍ഥികളുടെയും അധ്യാപക രക്ഷകതൃ സമിതിയുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പഠനത്തോടൊപ്പം സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ കലാകായിക മേഖലയിലും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബല്ല ഈസ്റ്റ് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 80ാo വാര്‍ഷികാഘോഷവും 32 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സ്കൂള്‍ ഹെഡ്മിസട്രസ് എം എസ് ശുഭലക്ഷ്മി, ടീച്ചര്‍ക്കുള്ള യാത്രയയപ്പും ഈ അധ്യയന വര്‍ഷത്തില്‍ ദേശീയ സംസ്ഥാന ജില്ലാതലങ്ങളില്‍ വിവിധ മേഖലകളില്‍ മികച്ച വിജയം നേടി ശ്രദ്ധേയരായ60 ഓളം വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന വിജയോത്സവും നടന്നു. സ്കൂള്‍ ഹാളില്‍നടന്ന ചടങ്ങ് കവിയുംഎഴുത്തുകാരനും സിനിമാതാരവുംമായ ശ്രീ ദിവാകരന് വിഷ്ണുമംഗലംഉദ്ഘാടനം ചെയ്തു സ്കൂള്‍ പിടിഎ പ്രസിഡണ്ട് അഡ്വ: പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.മുന്‍ പ്രധാന അധ്യാപകരായ എം കുഞ്ഞമ്പു പൊതുവാള്, വി കൃഷ്ണന്,എസ്എംസി ചെയര്മാന് എന്‍ കെ വിനിഷ് ,മദര്‍ പിടിഎ പ്രസിഡണ്ട് എം സുജിത,പിന്നണി ഗായിക രജിത സുരേഷ്,പിടിഎവൈസ് പ്രസിഡണ്ട് എന്‍ ദിനേശന്,പിടിഎ അംഗം പി മോഹനന്,സ്റ്റാഫ് സെക്രട്ടറി ടി സ്മിത,ഹയര്‍സെക്കന്‍ഡറി വിഭാഗം സീനിയര്‍ അസിസ്റ്റന്റ് എം ഗീത എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സി വി അരവിന്ദാക്ഷന്സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ വി ഷീബ നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെയും , രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികളും നടന്നു
