കുട്ടികള്‍ക്ക് വിജ്ഞാനത്തോടൊപ്പം സാംസ്‌കാരിക വിദ്യാഭ്യാസവും നല്‍കണം: സ്വാമി ശ്രവേദവേദ്യേമൃത ചൈതന്യ

മാവുങ്കാല്‍:ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ നെല്ലിത്തറയില്‍ പ്രവര്‍ത്തിക്കുന്ന സ്വാമിരാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തിന്റെ 22ാം വാര്‍ഷികം’സ്പന്ദന്‍ 2026 വിവിധ സാംസ്‌കാരിക കലാപരിപാടികളോടെ ആഘോഷിച്ചു. കാസര്‍ഗോട് മാതാ അമൃതാനാന്ദമായി മഠം മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ദീപ പ്രജ്വാലനം നടത്തി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു.റിട്ട: പ്രൊ: ഡോ:തമ്പാന്‍ നായര്‍,യുവ ഗായിക കെ.എസ്.സ്വര്‍ണ്ണ എന്നിവര്‍ വിശിഷ്ടാതിഥികളായി. വിദ്യാലയ ചെയര്‍മാന്‍ ദാമോദരന്‍ ആര്‍ക്കിടെ ക്റ്റ് അദ്ധ്യക്ഷനായി. ഭാരതീയയ വിദ്യാനികേതന്‍ ജില്ല അദ്ധ്യക്ഷന്‍ ശിവശങ്കരന്‍ നായര്‍ സെക്രട്ടറി എം.ജയകുമാര്‍, സംസ്ഥാന സമിതി അംഗം ഗണേശന്‍ പുതിയകണ്ടം എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഭവ്യ സ്വാഗതവും അധ്യാപിക റോഷ്ണി മനോജ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി

 

error: Content is protected !!