ചയ്യോത്ത്: 43 വര്‍ഷമായി ചയ്യോത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന ഉദയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് . ക്ലബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 32 വര്‍ഷമായി ഈവനിങ് സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ച് വരുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായി ഉദയ സെവന്‍സിന്റെ 33 ാമത് പതിപ്പ് ചായ്യോത്ത് സ്കൂളിന് സമീപമുളള മൈതാനത്ത് രാത്രികാല ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടക സമിതി ചെയര്മാന് ടി.വി രത്നാകരന് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വിനര്‍ സജിത് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന് മുഖ്യതിഥി ആയി. കിനാനൂര്‍ കരിന്തളം രണ്ടാം വാര്‍ഡ് മെമ്പര്‍ എം. സുരേന്ദ്രന്, 19ാം വാര്‍ഡ് മെമ്പര്‍ ധന്യ , ടൂര്‍ണമെന്റ് മുഖ്യ സ്പോണ്സര് ശശി നീലായി എന്നിവര്‍ സംസാരിച്ചു.എല്ലാ ദിവസം രാത്രി 8 ന് മത്സരങ്ങള്‍ ആരംഭിക്കും. ചായ്യോത്ത് സ്കൂള്‍ ബസ് സ്റ്റോപ്പിന് സമീപത്തായി പ്രത്യേകം തയ്യാറാക്കിയ ദിനേശന് മാസ്റ്റര്‍ സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുക. ആഫ്രിക്കന്‍ താരങ്ങള്‍ അടക്കമുള്ള പ്രശസ്തരായ താരങ്ങള്‍ അണിനിരക്കുന്ന മലബാറിലെ സെവന്‍സ് ഫുട്ബോളിലെ ശക്തരായ 16 ടീമുകള്‍ ടൂര്‍ണമെന്റി ല്‍ പങ്കെടുക്കും.ടൂര്‍ണമെന്റ് ജേതാക്കള്‍ക്ക് ഉദയ പ്രവാസി കൂട്ടായ്മ നല്കുന്ന 50000 രൂപ ക്യാഷ് അവാര്‍ഡും, ക്ലബിന്റെ സ്ഥിരം ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് കൈനറ്റിക് ഹബ് കൊച്ചി നല്കുന്ന 30000 രൂപയും ക്ലബിന്റെ സ്ഥിരം ട്രോഫിയും സമ്മാനമായി നല്‍കും.
