കാഞ്ഞങ്ങാട്: കേരള സ്റ്റേററ് എക്സ് സര്‍വ്വിസസ് ലീഗ് കാഞ്ഞങ്ങാട് ശാഖയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും മുത്തപ്പനാര് കാവ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. എക്സ് സര്‍വ്വിസസ് ലിഗ് കാസര്‍കോട് ജില്ല പ്രസിഡന്റ് സ്ക്വാഡ്രന്‍ ലിഡര്‍ (റിട്ടയര്‍ഡ്) നാരായണന് നായര്‍ യോഗം ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് ജയരാജ് നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി വി. ഉണ്ണികൃഷ്ണന് മുഖ്യ രക്ഷാധികാരി, ക്യാപ്റ്റന്‍ എം.വി. വിജയന് നായര്‍, വനിതാ വിംഗ് ജില്ല പ്രസിഡന്റ് ദേവി രവിന്ദ്രന് , സെക്രട്ടറി പുഷ്പ ഗോവിന്ദന് , വനിത വിംഗ് കാഞ്ഞങ്ങാട് ശാഖ പ്രസിഡന്റ് വസന്ത ശശിധരന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി തമ്പാന് നമ്പ്യാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി. കെ കൃഷ്ണന് നന്ദിയും പറഞ്ഞു. ചടങ്ങില്‍ 20242025 ആക്കാദമിക്ക് വര്‍ഷത്തില്‍ മികവ് തെളിയിച്ച മാന്യ അംഗങ്ങളുടെ കുട്ടികള്‍ക്കും പേരമക്കള്‍ക്കും അനുമോദനവും സംസ്ഥാനത്ത് ആചാര്യ രന്തം പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ശ്രീധരന് എമ്പ്രാന്തിരിയെ ആദരിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് എക്സ് സര്‍വ്വിസസ് ലിഗ് വനിതാ വിംഗിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടന്നു.
