സംസ്‌കൃത ഭാരതി സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സ്വാഗത സംഘം രൂപീകരിച്ചു

കാഞ്ഞങ്ങാട്: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്‌കൃത ഭാരതി 46 സംസ്ഥാന സമ്മേളനം മെയ് 9, 10 തീയ്യതികളിലായി കാഞ്ഞങ്ങാട് വെച്ച് നടത്തപ്പെടും. സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണം കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ വെച്ച് നടന്നു. യോഗത്തില്‍ ഡോ. ദീപക് രാജ്,ഡോ.കെ.സി.കെ.രാജ, വാരിജാക്ഷി ടീച്ചര്‍, അരുണ്‍ കുമാര്‍ , വിനോദ് കുമാര്‍ , എന്നിവര്‍ സംസാരിച്ചു. മാധവന്‍ നമ്പൂതിരി സ്വാഗതവും എന്‍.വി. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു. കെ. ദാമോദരന്‍ ആര്‍ക്കിടെക് (ചെയര്‍മാന്‍), എന്‍ വി ബാലചന്ദ്രന്‍
(വൈസ് ചെയര്‍മാന്‍),ഡോ. കെ.സി.കെ.രാജ , (വര്‍ക്കിങ് ചെയര്‍മാന്‍), മാധവന്‍ നമ്പൂതിരി (ജനറല്‍ കണ്‍വീനര്‍) എന്നിവരെയും വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.

 

error: Content is protected !!