കാഞ്ഞങ്ങാട്: കെ എസ് എസ് പി എ യുടെ തനത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 27 ലോക നാടക ദിനത്തില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെ അംഗങ്ങളായ നാടക പ്രവര്‍ത്തകരെ ആദരിച്ചു. സംഘടനയുടെ ആദ്യകാല ജില്ലാ പ്രസിഡന്റായിരുന്ന പുതുക്കൈയിലെ യു. ശേഖരന് നായര്‍, ഇപ്പോഴും നാടക, സീരിയല്‍, സിനിമ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പി. പി. ലസീത എന്നിവരെയാണ് ആദരിച്ചത്. കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി രത്നാകരന്, ജില്ലാ പ്രസിഡന്റ് എം കെ ദിവാകരന്, സെക്രട്ടറി കെ പി ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് പി പി ബാലകൃഷ്ണന് നിയോജകമണ്ഡലം പ്രസിഡന്റ് എന്‍ കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് കെ ബലരാമന് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ആര്. ശ്യാമള ദേവി സ്വാഗതവും വി. ഭാഗ്യലക്ഷ്മി നന്ദിയും പറഞ്ഞു.
