കാഞ്ഞങ്ങാട്: കനിവ് കൊളവയല്‍ പ്രവാസി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം കൊളവയല്‍ ദാറുല്‍ ഉലൂം മദ്രസ്സ ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ടി.ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാലക്കി അബ്ദുറഹ്‌മാന്‍ ഹാജി അധ്യക്ഷനായി. കനിവ് ചെയര്‍മാന്‍ സുറൂര്‍ മൊയ്തു ഹാജി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി.പി.ബഷീര്‍, അബൂബക്കര്‍ പള്ളിവളപ്പില്‍, ബഷീര്‍ ആറങ്ങാടി, ടിപ് ടോപ് മൊയ്തു കൊളവയല്‍, അബ്ദുല്‍ കരീം സി, കരീം പൂവളപ്പില്‍, മുഹമ്മദ് കൊളവയല്‍, മുസ്തഫ ആവിയില്‍, മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചെറുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്.ഹംസ
സ്വാഗതവും, കെ.പി. ഹനീഫ നന്ദിയും പറഞ്ഞു.തുടര്‍ന്ന്
ഹക്കീം മാസ്റ്റര്‍ മാടക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉല്‍ബോധന ക്ലാസ് നടത്തി.
