നവോദയ ക്ലസ്റ്റര്‍ കലാ ഉത്സവ് നാളെ തുടങ്ങും

പെരിയ: കേരള ക്ലസ്റ്റര്‍ നവോദയ വിദ്യാലയങ്ങള്‍ തമ്മിലുള്ള കലാമത്സരങ്ങക്ക് നാളെ പെരിയ നവോദയ വിദ്യാലയത്തില്‍ തുടക്കമാകും.
ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഐ എ എസ്
കലാ ഉത്സവ് ഉദ്ഘാടനം ചെയ്യും.
കേരളത്തിലെയും പോണ്ടിച്ചേരിയിലെയും പതിനെട്ട് നവോദയ വിദ്യാലയ ടീമുകള്‍ നൃത്ത, തീയ്യേറ്റര്‍ മത്സരങ്ങളില്‍ പങ്കെടുക്കും. 7 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയ കെ. കെ മുഖ്യാതിഥിയാകും പുല്ലൂര്‍ – പെരിയ പഞ്ചായത്ത് പ്രസിഡന്റ്
ഡോ. സി. കെ സബിത അദ്ധ്യക്ഷത വഹിക്കും

 

error: Content is protected !!