കാഞ്ഞങ്ങാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉദയം കുന്നിലെ പ്രഭാകരന്റെ 44 ാം രക്തസാക്ഷിത്വ ദിനാചരണം സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി വിവിധ പരിപാടികളോടെ നടത്തി. കിഴക്കുംകര കുശവന്‍ കുന്ന് കേന്ദ്രീകരിച്ച് നിരവധി ആളുകളുടെ പങ്കാളിത്തത്തില്‍ പ്രകടനം നടന്നു. തുടര്‍ന്ന് പുതിയകണ്ടത്ത് നടന്ന അനുസ്മരണ പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മൂലക്കണ്ടം പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. വി വി രമേശന്‍, പി അപ്പുക്കുട്ടന്‍, എം പൊക്ലന്‍, വി വി തുളസി എന്നിവര്‍ പ്രസംഗിച്ചു.
ഏരിയാ സെക്രട്ടറി കെ രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു. രാവിലെ ഉദയംകുന്നില്‍ സിപിഐഎം കാലിക്കടവ്, ഉദയംകുന്ന് എന്നീ ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തല്‍, പ്രഭാതഭേരി എന്നിവ നടത്തി. ഏരിയാ കമ്മിറ്റി അംഗം എം രാഘവന്‍ പതാക ഉയര്‍ത്തി. ഉദയംകുന്ന് ബ്രാഞ്ച് സെക്രട്ടറി പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബി എം കൃഷ്ണന്‍, എ കെ ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. കാലിക്കടവ് ബ്രാഞ്ച് സെക്രട്ടറി കെ ശരത്ത് സ്വാഗതം പറഞ്ഞു.
