ബിരിക്കുളം: ഏപ്രില്‍ 9 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിനെ വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങാന്‍ സി ഐ ടി യു ബിരിക്കുളം ലോക്കല്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഏരിയാ ക്കമ്മറ്റിയംഗം പാറക്കോല്‍ രാജന്‍ ഉല്‍ഘാടനം ചെയ്തു.സുബിഷ് കുറുഞ്ചേരി അധ്യക്ഷനായി. കെ.സുകുമാരന്‍, വി.കെ.നാരായണന്‍, എം.രാജന്‍ സംസാരിച്ചു കെ.ജനാര്‍ദ്ദനന്‍ സാഗതം പറഞ്ഞു.
