റോട്ടറി കാഞ്ഞങ്ങാട് നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് ബി. നിശാന്ത് മാഷിന് സമ്മാനിച്ചു

കാഞ്ഞങ്ങാട് : റോട്ടറി ക്ലബ്ബ് കാഞ്ഞങ്ങാട് നല്‍കുന്ന ജില്ലയിലെ മികച്ച അധ്യപര്‍ക്കുള്ള നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് കോട്ടപ്പാറ വാഴക്കോട് ജി. എല്‍ .പി.സ്‌ക്കൂളിലെ ബി. നിശാന്തിനും ‘ നല്‍കി.വാഴക്കോട് സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശന്‍ അവാര്‍ഡ് കൈമാറി. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ ശിവദാസ് കീനേരി മുഖ്യാതിഥിയായി.ജയേഷ് കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. എം.കെ. വിനോദ് കുമാര്‍ സ്വാഗതവും. റോട്ടറി പ്രസിഡന്റ് എം വിനോദ് നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍ കെ. ശോഭന, വി.ശ്രീജിത്ത് (സൂപ്രണ്ട് കാഞ്ഞങ്ങാട് എ ഇ ഒ). എ. വേലായുധന്‍, എം.സുനില്‍ കുമാര്‍, സുനില്‍കുമാര്‍ മുല്ലച്ചേരി, എം.പി സുലേഖ, കെ.പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!