മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി

കാസര്‍കോട്: മഞ്ചേശ്വരത്ത് മത്സരിക്കാന്‍ വേണ്ടി പത്രിക നല്‍കിയ എസ്ഡിപിഐ സ്ഥാനാര്‍ഥി കെ എം അഷറഫ് പത്രിക പിന്‍വലിക്കുന്നുവെന്ന് കാണിച്ച് റിട്ടോണിംഗ് ഓഫിസര്‍ക്ക് കത്ത് നല്‍കി. പത്രിക പിന്‍വലിക്കുന്നത് സംബന്ധിച്ച്അടിയന്തരയോഗം കഴിഞ്ഞ ദിവസം കണ്ണൂരിലും ഇന്ന് കാസര്‍കോട് ഉപ്പളയിലും യോഗം ചേര്‍ന്നിരുന്നു.പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് സംസ്ഥാന നേതൃത്വം പത്രിക പിന്‍വലിക്കാന്‍ വേണ്ടി തീരുമാനിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ത്ഥി അഷ്‌റഫ് യോഗത്തില്‍ നിന്ന് ഇറങ്ങി പോവുകയും പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി അറിയിക്കുകയും ചെയ്തു . മല്‍സരംഗത്ത് നിന്നാല്‍ അത് ബിജെപിക്ക് സഹായം ആകുമെന്ന് മനസ്സിലാക്കി കൊണ്ടാണ് ഇപ്പോള്‍ എസ്ഡിപിഐ നേതൃത്വം ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണം. എസ്ഡിപിഐയുടെ ഈ തീരുമാനത്തിന് വരും ദിവസങ്ങളില്‍ രാഷ്ട്രീയ കേരളത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് കാരണമാകും .

 

error: Content is protected !!