പുല്ലൂര്‍: ഉദുമ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി സി. എച്ച്. കുഞ്ഞമ്പുവിന്റെ വിജയത്തിന് വേണ്ടിയുള്ള 205ആം നമ്പര്‍ ബൂത്ത് എല്‍.ഡി.എഫ് കമ്മിറ്റി രൂപീകരണ യോഗം പുല്ലൂര്‍ പെരളത്ത് നടന്നു. പുല്ലൂര്‍ ലോക്കല്‍ ഇലക്ഷന് കമ്മിറ്റി സെക്രട്ടറി ഷാജി എടമുണ്ട യോഗം ഉദ്ഘാടനം ചെയ്തു. ഗംഗാധരന് മാസ്റ്റര്‍ മാക്കരങ്കോട്ട് അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി. ബിന്ദു, വി. നാരായണന് മാസ്റ്റര്‍ പഴയകാല പാര്‍ട്ടി പ്രവര്ത്തകന് പി. നാരായണന് എന്നിവര്‍ സംസാരിച്ചു. പി. കുഞ്ഞിക്കേളു സ്വാഗതം പറഞ്ഞു.
