കാഞ്ഞങ്ങാട്: ജനകീയ ബാങ്കിംഗ് നിലനിർത്തണമെന്ന ആഹ്വനത്തോടെ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ എൺപതാം വാർഷികത്തോട് അനുബന്ധിച്ചു ജില്ലയിൽ പൊതുയോഗം സംഘടിപ്പിച്ചു.
എ. ഐ ബി ഇ എ ജനകീയ ബാങ്കിങ്ങിന്റെ കാവലാൾ എന്ന വിഷയത്തെ ആസ്പദമാക്കി കാഞ്ഞങ്ങാട് ടൗണിൽ പൊതുയോഗം നടത്തി. ജില്ലാ സെക്രട്ടറി ആനന്ദ് എം കെ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പിവി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.ഹരിശങ്കർ വി വി സ്വാഗതം പറഞ്ഞു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. റിട്ടയറീസ് ഫെഡറേഷൻ സെക്രട്ടറി കെ വി ഗംഗാധരൻ, ഓൾ കേരള ബാങ്ക് ജുവൽ അപ്രൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ എൻ അതിരഥൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ടൗൺ കമ്മിറ്റി സെക്രട്ടറി പി.റിജിൻ നന്ദിയും പറഞ്ഞു.
ജനകീയബാങ്കിംഗ് നിലനിർത്തണം: എ ഐ ബി ഇ എ
