കരിന്തളം:സൈനിക സേവനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കിനാനൂരിലെ ഹവില്‍ദാര്‍ പി പ്രവീണ്‍കുമാറിന്റെ എട്ടാം ചരമ വാര്‍ഷിക ദിനത്തില്‍, കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മ, തോളേനിയിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം ,സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തന്‍ പി തോളേനിയുടെ അധ്യക്ഷതയില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു . പ്രവീണ്‍കുമാറിന്റെ പിതാവും മുന്‍ പ്രധാന അധ്യാപകനുമായ പി ശംഭു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രവീണ്‍കുമാറിന്റെ സുഹൃത്തും സിനി ആര്‍ട്ടിസ്റ്റ് കൂടിയായ റിതേഷ് അരമന അനുസ്മരണ പ്രഭാഷണം നടത്തി. കെ രവീന്ദ്രന്‍, സൈനിക കൂട്ടായ്മ സെക്രട്ടറി ജോഷി വര്‍ഗീസ്, ട്രഷറര്‍ ബിജു പി വി, വൈസ് പ്രസിഡണ്ട് ദാമോദരന്‍ പി പി , മധുസൂദനന്‍ ചോയ്യംകോട്, അജീഷ് ചന്ദ്രന്‍,സുധാകരന്‍ സി, ശ്രീജിത്ത് വാളൂര്‍, നാരായണന്‍ പാലാട്ട് എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ ആര്‍മിയിലെ ഇ എം ഇ യില്‍ ടെക്‌നിക്കല്‍ സ്റ്റോര്‍ കീപ്പര്‍ ആയിരുന്ന അദ്ദേഹം 2018 മാര്‍ച്ച് 25ന് പഞ്ചാബിലെ ജലന്തറിലെ ഇ എം ഇ ബറ്റാലിയനില്‍ സര്‍വീസ് ചെയ്തു കൊണ്ടിരിക്കെയാണ് വിട പറഞ്ഞത്.
