കാര്‍ സ്‌കൂട്ടറിലിടിച്ച് ഹോട്ടല്‍ ഉടമ മരിച്ചു; ചിത്താരി കടപ്പുറം കെ. വി. ബാലകൃഷ്ണനാണ് മരിച്ചത്

കാഞ്ഞങ്ങാട്: കാര്‍ സ്‌കൂട്ടറിലിടിച്ച് ഹോട്ടല്‍ ഉടമ മരിച്ചു. ചിത്താരി കടപ്പുറം കെ. വി. ബാലകൃഷ്ണന്‍ (58) ആണ് മരിച്ചത്. ചേറ്റുകുണ്ടില്‍ സ്വന്തം ഹോട്ടലില്‍ നിന്നും പാര്‍സല്‍ വിതരണത്തിനായി റോഡില്‍ ഇറങ്ങവെ അമിത വേഗത്തി ലെത്തിയ കാര്‍ ഇടിക്കുക യായിരുന്നു. കാറും സ്‌കൂട്ടറും കാഞ്ഞങ്ങാട് ഭാഗത്തു നിന്നും ഉദുമ ഭാഗത്തേക്ക് ഒരേ ദിശയില്‍ ആയിരുന്നു. ശ്രീ മുത്തപ്പന്‍ വനിതാ ഹോട്ടല്‍ കുടുംബമായി നടത്തുകയായിരുന്നു. ഭാര്യ സുമംഗല (മുന്‍ അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍).മകന്‍: കെ.വി. അഭയ്. മാതാവ് കെ.വി വെള്ളച്ചി.പിതാവ് പരേതനായ കെ. വി. അമ്പു.സഹോദരങ്ങള്‍: ഉദയന്‍, രജിത സുഭാഷ്, ജ്യോതിഷ് കാര്‍ന്നോച്ചന്‍ ആയംപാറ (അടോട്ട് മുത്തേടത് കുതിര് പഴയ സ്ഥാനം സ്ഥാ നികന്‍),പരേതനായ ഹരീഷ്.

 

error: Content is protected !!