പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂള്‍ 1978 എസ്എസ്എല്‍സി ബാച്ച് ‘ഉദയ സംഗമം’: പ്രശസ്ത തെയ്യം കലാകാരനും ഗായകനുമായ ഷിജിന്‍ പണിക്കരെ ആദരിച്ചു

കാഞ്ഞങ്ങാട് : പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂള്‍ 1978 എസ്എസ്എല്‍സി ബാച്ച് ‘ഉദയ സംഗമം’ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രശസ്ത തെയ്യം കലാകാരനും ഗായകനുമായ ഷിജിന്‍ പണിക്കരെ ആദരിച്ചു .വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ കുടുംബാംഗങ്ങളെ യോഗത്തില്‍ അനുമോദിച്ചു .തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു ഉദയ സംഗമം കൂട്ടായ്മയുടെ പ്രസിഡന്റ് അടുക്കത്ത് നാരായണന്‍ അധ്യക്ഷന്‍ വഹിച്ച ചടങ്ങില്‍ സെക്രട്ടറി കുഞ്ഞിരാമന്‍ നായര്‍ സ്വാഗതവും, ജോയിന്റ് സെക്രട്ടറി കെ ശാരദ നന്ദി പറഞ്ഞു.
മണ്‍മറഞ്ഞ സഹപാഠികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ട്രഷറര്‍ എം ചന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി . ശ്രീരാജകൃഷ്ണന്‍ എംപി, സുകുമാരന്‍ എ.നാരായണന്‍. കെ.സരോജിനി, ടി.കുഞ്ഞിരാമന്‍ നായര്‍ ,കെ.ശാരദ , എന്നിവര്‍ സംസാരിച്ചു .

 

error: Content is protected !!