കാഞ്ഞങ്ങാട്: അവധി ദിനത്തില്‍ കുടുംബയോഗങ്ങളില്‍ സജീവമായി കാഞ്ഞങ്ങാട് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം ബാല്‍രാജ്. മടിക്കൈ പഞ്ചായത്തിലെ കക്കാട്ട് ,കോതോട്ട്പ്പാറ, ചുണ്ട തുടങ്ങിയ സ്ഥലങ്ങളില്‍ കുടുംബയോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി പങ്കെടുത്തു. അടിയന്തരാവസ്ഥ സമരത്തില്‍ പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ച വാഴക്കോട് പ്രദേശത്തുള്ളവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി. പടിഞ്ഞാറെകര അതിയാല്‍ തറവാട് നാഗ പ്രതിഷ്ഠാ ചടങ്ങിലും, കൊട്രച്ചാല്‍ കൊടുങ്ങല്ലൂരാമ്മ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിലും
മരക്കാപ്പ് മൂകാംബിക ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിലും പനയാല്‍ തറവാട്ടിലും അജാനൂര്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രത്തിലും സന്ദര്‍ശിച്ചു. സംസ്ഥാന സമിതി എ.വേലായുധന്‍, മണ്ഡലം സെക്രട്ടറിമാരായ എം. പ്രദീപ്കുമാര്‍, വൈശാഖ് മാവുങ്കാല്‍, പി മനോജ് കുമാര്‍, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ചന്ദ്രന്‍ കല്ലൂരാവി, ജില്ലാ കമ്മിറ്റിയംഗം ഇ. കൃഷ്ണന്‍, എസ് ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ടി ടി ഭരതന്‍, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സി.അഭിലാഷ് അത്തിക്കോത്ത് , ക്രിസ്ത്യന്‍ ഔട്ട് റിച്ച് മണ്ഡലം ഇന്‍ ചാര്‍ജ് ജോണ്‍ ഐമണ്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ. ശോഭന, മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം പ്രകാശന്‍, ജനറല്‍ സെക്രട്ടറി രതീഷ് കല്യാണം എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
