കാഞ്ഞങ്ങാട്: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ യാദവ സമുദായത്തെ തഴഞ്ഞതിലുള്ള പ്രതിഷേധം അഖില കേരള യാദവസഭ സംസ്ഥാന കമ്മറ്റി രേഖപ്പെടുത്തി. ഇന്ന് കാഞ്ഞങ്ങാട് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ കാസര്‍കോട് ജില്ലയിലെ ഉദുമ , കാഞ്ഞങ്ങാട് , തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളില്‍ സംസ്ഥാന ഭാരവാഹികളെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുവാനും യോഗം തീരുമാനിച്ചു . യോഗത്തില്‍ ശിവരാമന്‍ മേസ്ത്രി അദ്ധ്യക്ഷം വഹിച്ചു. വിജയരാഘവന്‍, സുരേഷ് ചുണ്ട, കുഞ്ഞമ്പു അരിക്കര, കെ എം ദാമോദരന്‍, ബാബു കുന്നത്ത്, പി ടി നന്ദകുമാര്‍, കമലാക്ഷന്‍ മുന്നാട്, രാജേശ്വരി പി, ഇന്ദുലേഖ കരിന്തളം, ബാബു മാണിയൂര്‍ എന്നിവര്‍ സംസാരിച്ചു .
