കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഡോ.എന്‍ പി രാജന് അനുസ്മരണവും അവാര്‍ഡ് വിതരണവും
സൊസൈറ്റി ഹോം കെയര്‍ വാഹനത്തിന്റെ ഉദ്ഘാടനവും 22 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആതിര സേവന രംഗത്തെ മികച്ച പ്രവര്‍ത്തന കാഴ്ചവയ്ക്കുന്നവര്‍ക്ക് ഡോ. എന്‍ പി രാജന് മെമ്മോറിയല്‍ അവാര്‍ഡിന് ഡോ. എം ആര് നമ്പ്യാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.മുരളീധരനെയും സാമൂഹ്യ സേവനത്തിന് പി രതീഷ് കുമാറിനെയും പാലിയേറ്റീവ് പ്രവര്‍ത്തകയായ പി ചിന്താമണിയെയും അര്‍ഹരായി.22 ന് രാവിലെ 10ന്
പാലിയേറ്റീവ് കെട്ടിടത്തില്‍
നടക്കുന്ന ചടങ്ങ്
നഗരസഭ ചെയര്മാന് വി.വി.രമേശന് ഉദ്ഘാടനം ചെയ്യും.
റിട്ട. പബ്ലിക് ഹെല്‍ത്ത് നേഴ്സ് എം ദാക്ഷായണി ഡോ. എന്‍ പി രാജന് പ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് ഡിവൈഎസ്പി. കെ പി സുരേഷ്ബാബു അവാര്‍ഡ് വിതരണം നടത്തും. എന്‍ സുരേഷ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും.പ്രസിഡന്റ്
ടി പത്മനാഭന് അധ്യക്ഷനാവും.
ജില്ലാ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. എംപി ജീജ, വാര്‍ഡ് കൗണ്‍സിലര്‍ എം എ രേഷ്മ ,മാര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സി കെ ആസിഫ്, റോട്ടറി ക്ലബ് പ്രസിഡന്റ് ജയേഷ് കെ ജനാര്ദ്ദനന്, ലായണ്സ് ക്ലബ് പ്രസിഡന്റ് കണ്ണന് പാര്‍ത്ഥസാരഥി, ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് കുമാര്‍, രക്ഷാധികാരി മാരായ
എം ശ്രീകണ്ഠന് നായര്‍,
മല്ലികാരാജന്, ഡോ. കൃഷ്ണകുമാരി എന്നിവര്‍ ആശംസകള്‍ നേരും. ജനറല്‍ സെക്രട്ടറി ജോഷി മാന്‍ സ്വാഗതവും ട്രഷറര്‍ സി കുഞ്ഞിരാമന് നായര്‍ നന്ദിയും പറയും. തുടര്‍ന്ന് കള്‍ച്ചറല്‍ പ്രോഗ്രാം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ടി പത്മനാഭന് ,കെ ടി ജോഷി മോന്, എം ശ്രീകണ്ഠന് നായര്‍, ടി വി.ബാലന്, ഗോകുലാനന്ദന്‍ മോനാച്ച, സുരേഷ് മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.
