കാഞ്ഞങ്ങാട്: യുവത്വത്തിന് കൈ കൊടുത്തും മലയോര ജനതയെ ഇടനെഞ്ചില്‍ ചേര്‍ത്ത് പിടിച്ചും കാഞ്ഞങ്ങാട് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന്റെ രണ്ടാം ദിനം. ആനന്ദാശ്രമം മുക്തനന്ദ സ്വാമിജിയുടെയും
കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം അജാനൂര്‍ പഞ്ചായത്തിലെ, കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ പ്രധാന വ്യക്തികളെയും തൊഴില്‍ശാലകളിലും ധനകാര്യ സ്ഥാപനങ്ങളിലും പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ യുവ വോട്ടര്‍മാരെയും കണ്ടശേഷമാണ് സ്ഥാനാര്‍ത്ഥി എം.ബല്‍രാജ് മലയോരത്ത് എത്തി രണ്ട് റോഡ് ഷോകളില്‍ പങ്കെടുത്തു. പനത്തടി പഞ്ചായത്ത് റോഡ് ഷോ പാണത്തൂര്‍ ടൗണിലും കള്ളാര്‍ പഞ്ചായത്ത് റോഡ് ഷോ കൊട്ടോടി ടൗണിലും നടന്നു.മലയോരത്തും മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് റോഡ് ഷോകളിലെ
ജനപങ്കാളിത്തം മണ്ഡലം പ്രസിഡണ്ടുമാരായ വിനീത് മുണ്ടമാണി, പ്രശാന്ത് കാഞ്ഞങ്ങാട്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍, പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം ഷിബു, ജില്ലാ കമ്മറ്റിയംഗം പി രാമചന്ദ്രസറളായ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി പ്രതീഷ് കുമാര്‍ കെ.എസ്, രജനി ദേവി, മഹിളാമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സിനി ജയലാല്‍, എം.കെ സുരേഷ്, പി കൃഷ്ണകുമാര്‍, ജയറാം മാസ്റ്റര്‍, നന്ദകുമാര്‍ ബാട്ടൊളി തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും റോഡ് ഷോകളില്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എം പ്രദിപന്‍, വൈസ് പ്രസിഡന്റ് എച്ച് ആര് ശ്രീധരന്, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റുമാരായ എ കൃഷ്ണന്, ചന്ദ്രന് കല്ലുരാവി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ. കൃഷ്ണന്, എന്‍. അശോക് കുമാര്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എം സുഹൈല്‍ , പഞ്ചായത്ത് അംഗങ്ങളായ സജി കുന്നുമ്മല്‍ അര്ജുന് പാലോട്ട്,ഭാരതീയ ജനത കൃസ്ത്യന്‍ ഔട്ട് റിച്ച് മണ്ഡലം ഇന്‍ ചാര്‍ജ്ജ് ജോണ്‍ ഐമണ്‍, ശശി പുതിയവളപ്പ്, കുസുമം എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
