കരിന്തളം:കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിലെ പുന: പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിനോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടത്തി .ആഘോഷ കമ്മിറ്റി രക്ഷാധികാരി കരിമ്പില്‍ കൃഷ്ണന് ഉദ്ഘാടനം ചെയ്തു.ക്ഷേത്രം കോയിമ എം സി നാരായണന് നായര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ വെച്ച് മാനേജ്മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ കെസിസിപിഎല്‍ എംഡി ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു.വാര്‍ഡ് മെമ്പര്‍ എം ടി ശ്യാമള,ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം വി പത്മനാഭന്,സാമ്പത്തിക കമ്മറ്റി ചെയര്മാന് പി ടി നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി രവി കരിന്തളം സ്വാഗതവും ജോ : കണ്‍വീനര്‍ എന്‍ എം ബാലന് നന്ദിയും പറഞ്ഞു
