പെരിയ: അഡൂര്‍ കഴകം കടുമന വടക്കനടുക്കം വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 22 മുതല്‍ 24 വരെ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിനു മുന്നോടിയായി ‘മുളവില്ല്,’ ഉത്സവഗാനത്തിന്റെ ഓഡിയോ റിലീസ് പെരിയ ഗോകുലം ഗോശാല പരമ്പര വിദ്യാപീഠം മാനേജിങ് ട്രസ്റ്റി വിഷ്ണു പ്രസാദ് ഹെബ്ബാര്‍ ഡോ. നാഗരത്ന ഹെബ്ബാറിന് നല്കി നിര്‍വഹിച്ചു. ഉഷസ് പറമ്പയുടെ രചനയ്ക്ക് പ്രമോദ് പി. നായരാണ് ആലാപനവും സംഗീത സംവിധാനവും നിര്‍വഹിച്ചത്. ഓഡിയോയുടെ നിര്‍മാണം ഉത്സവത്തിന്റെ പ്രചാരണ കമ്മിറ്റി ചെയര്‍മാനായ രാജേഷ് പള്ളിക്കരയാണ്. ഓഡിയോ റിലീസ് ചടങ്ങില്‍ രാജേഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. പി.പ്രവീണ്‍ കുമാര്‍, കെ.ബാബു എന്നിവര്‍സംബന്ധിച്ചു.
