മടിക്കൈ: കാഞ്ഞിരപ്പൊയില്‍ പെരളത്ത് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. മടിക്കൈ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പ്രമീളയുടെയും രാഘവന്റെയും മകന് ശ്രീരാജിനെയാണ് (28) വീടിന് സമീപത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കോതൊട്ടുപാറ സ്വദേശിയായ ശ്രീരാജ് അമ്മയുടെ വീട്ടായ പെരളത്താണ് താമസിക്കുന്നത്. നേരത്തെ ഷിപ്പില്‍ ജോലി ചെയ്തിരുന്ന ശ്രീരാജ് മണ്ണ് ഏജന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ.
