സത്‌സംഗം മാവുങ്കാല്‍ നടത്തി വരുന്ന ശ്രീമദ് ഭാഗവത വിചാര സത്രം പ്രതിമാസ പരിപാടികള്‍ ഭക്തിയുടെ നിറവില്‍ തുടരുന്നു…: ബ്രഹ്മശ്രീ ഇടമന ഈശ്വരന്‍ ത്രന്ത്രികള്‍ .ദീപ പ്രജ്വലനം നടത്തി

മാവുങ്കാല്‍:സത്‌സംഗം കാഞ്ഞങ്ങാടിന്റെ ഉപസമിതി സത്‌സംഗം മാവുങ്കാല്‍ ഒരു വര്‍ഷക്കാലം നടത്തുന്ന സത്രത്തിന്റെ 9 മത് ശ്രീമദ് ഭാഗവത വിചാര സത്രത്തിന്റെ പ്രതിമാസ പരിപാടികള്‍ക്ക് ഭക്തി സാന്ദ്രമായ തുടക്കം.
മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ നടന്ന വിവിധങ്ങളായ പരിപാടികള്‍ ബ്രഹ്മശ്രീ ഇടമന ഈശ്വരന്‍ തന്ത്രി ദീപ പ്രജ്വലനം നടത്തി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്ന് സത്‌സംഗം അംഗങ്ങള്‍ ഭാഗവതത്തിന്റെ അദ്ധ്യായങ്ങള്‍ വായിച്ചു സമര്‍പ്പിച്ചു.സുധാകരന്‍ പുറവങ്കര പാരായണത്തിന് തുടക്കം കുറിച്ചു. വായനയെ അധികരിച്ച് ജ്യോല്‍സ്യര്‍ സി.നാരായണന്‍ കൊട്ടോടി പ്രഭാഷണം നടത്തി.
തുടര്‍ന്ന് സത്‌സംഗം കുടുംബാംഗങ്ങള്‍ പ്രഭാഷകനൊപ്പം ചേര്‍ന്ന് വിഷ്ണു സഹസ്രനാമം പാരായണം ചൊല്ലി.പ്രമുഖ
ഭാഗവതാചാര്യന്‍ ബ്രഹ്മശ്രീ പെരികമന ശ്രീധരന്‍ നമ്പൂതിരി ചടങ്ങില്‍ സംബന്ധിച്ചു.
പി.പി.രാധിക ടീച്ചര്‍,സുമ രാഘവന്‍,സീതാ വാര്യര്‍,എസ്.ലീല ടീച്ചര്‍, കെ.വി.ലക്ഷ്മി മൂലക്കണ്ടം,രുഗ്മിണി ദാമോദരന്‍,ഹരിഹരന്‍ നമ്പ്യാര്‍,പരപ്പ ബാലന്‍ മാസ്റ്റര്‍,എ.പി.ബാലകൃഷ്ണന്‍ എമ്പ്രാന്തിരി പട്ടേന,ചന്ദ്രശേഖരന്‍ തൈക്കടപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!