കാഞ്ഞങ്ങാട്: കേരള ഫോക്‌ലോര്‍ അക്കാദമി പൂരക്കളി അവാര്‍ഡ് നേടിയ കിഴക്കുംകരയിലെ കുമാരന്‍ വെളിച്ചപ്പാടിച്ചനെ പൂരക്കളി കലാ അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ആദരിച്ചു. മേഖല പ്രസിഡന്റ് കൊട്ടന്‍കുഞ്ഞി അടോട്ട് പൊന്നാട അണിയിച്ചു. സെക്രട്ടറി വസന്തകുമാര്‍ കാട്ടുകുളങ്ങര മധുരം നല്‍കി. ജോയിന്റ് സെക്രട്ടറി ചന്ദ്രന്‍ മാതോത്, ട്രഷറര്‍ ശ്രീധരന്‍ ചാമുണ്ഡികുന്ന്, കിഴകുംകര പുള്ളി കാരിങ്കാളിയമ്മ ദേവസ്ഥാന പ്രസിഡന്റ് ബൈജു അതിയാമ്പൂര്‍, സെക്രട്ടറി സതീശന്‍ കിഴക്കുംകര എന്നിവര്‍ സംസാരിച്ചു.
