നീലേശ്വരം: നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ച 16329/ 16330 നാഗര്‍കോവില്‍ മംഗലാപുരം ജംങ്ഷന്‍ നാഗര്‍കോവില്‍ അമൃത് ഭാരത് എക്‌സ്പ്രസ്സിന് നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ച സ്റ്റോപ്പ് സ്ഥിരപ്പെടുത്തുന്നതിന് കൂടുതല്‍ യാത്രക്കാര്‍ യാത്ര ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ നീലേശ്വരത്ത് നിന്ന് അമൃത് ഭാരത് എക്‌സ്പ്രസ്സില്‍ വിജയ യാത്ര നടത്തി. റെയില്‍വെ സ്റ്റേഷന്‍ അധികൃതര്‍ക്കും യാത്രക്കാര്‍ക്കും മധുര പലഹാരങ്ങള്‍ സമ്മാനിച്ചു. ജനകീയ കൂട്ടായ്മയുടെ സ്വീകരണത്തിന് പ്രസിഡന്റ് ഡോ. നന്ദകുമാര്‍ കോറോത്ത്, ഗോപിനാഥന്‍ മുതിരക്കാല്‍, ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി സുനില്‍ രാജ്, കെ.വി പ്രിയേഷ് കുമാര്‍, എ.വി പത്മനാഭന്‍, സി.കെ.അബ്ദുള്‍ സലാം, പത്മനാഭന്‍ മാങ്കുളം, സി.വി.രമേശ്, പി.എസ്സ് .പത്മനാഭന്‍ നമ്പൂതിരി, സി.കെ.സജീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
