ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ ) കാസര്‍കോട് ജില്ലാ നേതൃത്വ പരിശീലന ക്ലാസും ഐ.ഡി. കാര്‍ഡ് വിതരണവും

കാഞ്ഞങ്ങാട് : ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ ) കാസര്‍കോട് ജില്ലാ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നേതൃത്വ പരിശീലന ക്ലാസും കാഞ്ഞങ്ങാട് വച്ച് നടന്നു.എ.കെ.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഗുണന്‍ടി.വി.യുടെ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി നേതൃത്വ പരിശീലന ക്ലാസ് നയിച്ചു ‘ലീപ് ടു ലീഡ് ‘എന്ന വിഷയത്തില്‍ ജേസീസ് അന്താരാഷ്ട്രാ പരിശീലകന്‍ വി. വേണുഗോപാല്‍ ക്ലാസെടുത്തു . സംസ്ഥാന ട്രഷറര്‍ സജീഷ് മണി, സംസ്ഥാന വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ ഹരിഷ് പാലക്കുന്ന്, സംസ്ഥാന കമ്മറ്റിയംഗം വി.എന്‍. രാജേന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ രഞ്ജി ഐ മാജിക്, സുരേഷ് ആചാര്യ , ജോയിന്റ് സെക്രട്ടറിമാരായ അനില്‍ കാമലോന്‍, മനു എല്ലാറ, ജില്ലാ പി.ആര്‍.ഒ രാജീവന്‍ സ്‌നേഹ,ജില്ലാ വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ ശ്രീജിത്ത് നീലായി, ജില്ലാ വനിതാ വിംഗ് കോര്‍ഡിനേറ്റര്‍ രേഖ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രജിത് എന്‍.കെ. സ്വാഗതവും ജില്ലാ ട്രഷറര്‍ കെ. സുധീര്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!