ഗോശാലയുടെ മനം കവര്‍ന്ന് നിതാര മോള്‍

പെരിയ : ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന്റെ അഞ്ചാം നാളിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത് പതിനൊന്ന് വയസ്സുള്ള ദുബായില്‍ നിന്നുള്ള നിതാര നായരാണ്. ഭാവാഭിനയത്തിലും ചുവടുകളിലും മികവാര്‍ന്ന പ്രകടനമായിരുന്നു. പൂജാ ഉണ്ണിയുടെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിക്കുന്ന നിതാര നൃത്തരംഗത്തെ ഭാവി വാഗ്ദാനമാണെന്ന് ഗോകുലം ഗോശാല സ്ഥാപകന്‍ വിഷ്ണുപ്രസാദ് ഹെബ്ബാര്‍ അഭിപ്രായപ്പെട്ടു. ഗോശാലയിലെ 2026 വൈശാഖ നടനം നൃത്യോത്സവത്തിലേക്ക് നേരിട്ട് ആദ്യമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നൃത്ത പരിപാടിയില്‍ നട്വാംഗത്തില്‍ ഗുരു പൂജാ ഉണ്ണി, പാട്ടില്‍ മിഥുന്‍ മധുസൂദനന്‍ , മൃദംഗം ചാരു ദത്ത്, വയലിനിലില്‍ റിജീഷ് ഗോപാലകൃഷണന്‍ എന്നിവര്‍ സഹകരിച്ചു.

error: Content is protected !!