നമ്പ്യാര്‍ക്കല്‍ റിവര്‍ വ്യൂ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് നഗരസഭയിലെ നമ്പ്യാര്‍ക്കല്‍ അണക്കെട്ടിനോട് ചേര്‍ന്നുള്ള മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തി ജില്ലാ നിര്‍മ്മിതി കേന്ദ്രം വഴി നടപ്പിലാക്കിയ പദ്ധതിയില്‍ നിര്‍മ്മിച്ച കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന
നമ്പ്യാര്‍ക്കല്‍ക്ക് റിവര്‍ വ്യൂ പാര്‍ നാടിന് സമര്‍പ്പിച്ചു. ഓപ്പണ്‍ സ്റ്റേജ്, ഓപ്പണ്‍ ജിം, വിശ്രമ ഇരിപ്പിടങ്ങള്‍, ഫലവൃക്ഷങ്ങള്‍, കടമുറികള്‍, ശുചിമുറികള്‍ തുടങ്ങി വിവിധ അടിസ്ഥാന സൗകര്യങ്ങളോടെയാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷനായി. ജില്ലാ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ കെ അര്‍ജുനന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് റാഫി, നിര്‍മ്മിതി കേന്ദ്രം ജില്ലാ ജനറല്‍ മാനേജര്‍ ഇ പി രാജ്‌മോഹന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം സുമതി, ഫൗസിയ ഷെരീഫ്, കൗണ്‍സിലര്‍മാരായ കെ വി സജിത, അനില്‍ വാഴുന്നോറൊടി , ഉള്‍നാടന്‍ ജലഗതാഗതം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം പി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫീസര്‍ വി ചന്ദ്രന്‍ സ്വാഗതവും ഫെമി മരിയ തോമസ് നന്ദിയും പറഞ്ഞു.

 

error: Content is protected !!