നീലേശ്വരം : തളിയില്‍ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിലെ കൊടിമരത്തിന് കീഴില്‍ കാര്യംപറ അവകാശിയും പടിഞ്ഞാറ്റംകൊഴുവല്‍ പള്ളിയത്ത് ഉന്പ്പിലാടത്ത് തറവാട് കാരണവരുമായ തായന്നൂര്‍ മഹാവിഷ്ണു ക്ഷേത്ര സമീപം വേങ്ങച്ചേരി ഇന്ദ്രപ്രസ്ഥത്തിലെ പി.യു. നാരായണന് നായര്‍ (97) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മുംബൈയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് മുംബൈയില്‍. ഭാരത് പെട്രോളിയത്തിലെ റിട്ട. ഓഫീസര്‍ ആയ ഇദ്ദേഹം നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശിയാണ്. ഭാര്യ: പരേതയായ പി.ഭാര്‍ഗവി അമ്മ (റിട്ട. അധ്യാപിക, വെള്ളിക്കോത്ത് സ്കൂള്‍). മകന്: പി.ദിനകരന് (ബിസിനസ്, മുംബൈ). മരുമകള്‍: വിദ്യ ദിനകര്‍ (മുംബൈ). സഹോദരങ്ങള്‍: പി.യു. രാഘവന് നായര്‍ (മുംബൈ), പരേതരായ പി.യു. കാര്‍ത്യായനി അമ്മ (തായന്നൂര്‍), പി.യു.സാവിത്രി അമ്മ (മുംബൈ), പി.യു.ലീല അമ്മ (നീലേശ്വരം). 2015 മാര്‍ച്ച് ഏഴിനാണ് തളിയില്‍ ക്ഷേത്രത്തിലെ കൊടിമരത്തിന് കീഴില്‍ കാര്യം പറ അവകാശിയായി ഇദ്ദേഹം സ്ഥാനമേറ്റത്.
