കാഞ്ഞങ്ങാട്: ജില്ലയിലെ ഗോത്രവര്‍ഗ്ഗ, തോട്ടം മേഖലകളിലെ വിദ്യാലയങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കാസര്‍കോട് ഡയറ്റ് സംഘടിപ്പിച്ച പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ജില്ലാതല സെമിനാര്‍ ശ്രദ്ധേയമായി. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് കാസര്‍കോട് ഡി.ഡി.ഇ.ബി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മേഖലകളിലെ കുട്ടികളുടെ നൈപുണ്യ വികസനത്തിന് ഇത്തരം പദ്ധതികള്‍ വലിയ മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. കെ.രഘുരാമ ഭട്ട് അധ്യക്ഷത വഹിച്ചു. റിട്ട. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. എം. ബാലന് മുഖ്യാതിഥിയായി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങള്‍ തയ്യാറാക്കിയ സെമിനാര്‍ റിപ്പോര്‍ട്ടും
?പദ്ധതിയുടെ ഭാഗമായി നടന്ന നൈപുണ്യ വികസന ശില്പശാലയില് കുട്ടികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഇതിനോടനുബന്ധിച്ച് നടന്നു. തുടര്‍ന്ന് കുട്ടികളുമായി നടന്ന സംവാദത്തിന് ഡോ. എം. ബാലന് മോഡറേറ്ററായി.
?ഡയറ്റ് ലക്ചററും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ അനില്‍ മണിയറ പദ്ധതി വിശദീകരിച്ചു. ഡയറ്റ് ഫാക്കല്‍റ്റി അംഗം ഇ.വി. നാരായണന്, ഹോസ്ദുര്‍ഗ് എ.ഇ.ഒ എം.സുരേന്ദ്രന്, ഡയറ്റ് ഫാക്കല്‍റ്റിമാരായ ഡോ. കെ.വി. ആതിര, കെ. അഷ്ന എന്നിവര്‍ സംസാരിച്ചു. , വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, എസ്.എം.സി ,പിടിഎ അംഗങ്ങള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
