കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്നു. ജില്ലാ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ഷംസുദ്ദീന്‍ പാലക്കി ഉദ്ഘാടനം ചെയ്തു. ബിജു ചുള്ളിക്കര അധ്യക്ഷനായി. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുല്‍സലാം പ്രോഗ്രാം വിശദീകരണവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിവിധ തൊഴില്‍ മേഖലകളിലെ വ്യത്യസ്തമായ തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി വികസിതകേരളത്തിന് കൈകോര്‍ക്കാന്‍ ഷോപ്പ് ബോര്‍ഡിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ജില്ലാ അഡ്വൈസറി ബോര്‍ഡ് മെമ്പറായി ചുമതലയത്തെ ഷംസുദ്ദീന്‍ പാലക്കി ക്ക് നിയമന പത്രം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കി. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് മീഡിയ വിഭാഗം, ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഐ എന്‍ ടി യു സി പ്രതിനിധികള്‍ ചേര്‍ന്ന് വിവിധ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തി. അഡ്വറി ബോര്‍ഡ് മെമ്പറായ ടി കെ നാരായണന്‍ ഹരീഷ് പാലക്കുന്ന് മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ കൃഷ്ണവര്‍മ രാജ നന്ദി അറിയിച്ചു.
