പഴയ വസ്ത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഇതാ കുറെ വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെയും ഹരിത സേന അംഗങ്ങളായ വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ പഴയ വസ്ത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനായി ആരംഭിച്ച ‘ വസ്ത്ര പദ്ധതിയ്ക്ക് ‘ തുടക്കമായി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വീടുകളിലെ അലമാരകളില്‍ വര്‍ഷങ്ങളായി അലക്കി തേച്ച് വച്ചിരിക്കുന്ന ഉപയോഗിക്കാത്ത നൂറുകണക്കിന് വസ്ത്രങ്ങള്‍ക്കാണ് പുതുജീവന്‍ നല്‍കിയത്.നമുക്ക് പാകമാകാത്തതും, കുറച്ച് തവണ മാത്രം ഉപയോഗിച്ചതും മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പാകമായതുമായ നല്ല വസ്ത്രങ്ങള്‍ കഴുകി തേച്ച് മടക്കി കവറുകളിലാക്കി വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളില്‍ കൊണ്ടുവന്നു. ഈ വസ്ത്രങ്ങള്‍ പാകമാകുന്നവര്‍ക്ക് സൗജന്യമായി എടുത്ത് ഉപയോഗിക്കാം.
വസ്ത്ര പദ്ധതിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍ നിര്‍വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു, കരിയര്‍ മാസ്റ്റര്‍ പി സമീര്‍ സിദ്ദീഖി , സി എം പ്രജീഷ് , സിഡു പി രാമന്‍, ഏലിയാമ്മ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!