ലോക കേള്‍വി ദിനം: ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലോക കേള്‍വി ദിനാചരണ ജില്ലാതല പരിപാടി കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫെറന്‍സ് ഹാളില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ വി. രാംദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ.എം.പി ജീജ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി വി.അരുണ്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി പി ഹസീബ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന പരിശീലന പരിപാടിക്ക് ജില്ലാശുപത്രി കണ്‍സല്‍ട്ടന്റ് ഇ എന്‍ ടി സര്‍ജനും എന്‍ പി പി സി ഡി നോഡല്‍ ഓഫിസറുമായ ഡോ. നിത്യാനന്ദ ബാബു നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയ്ക്ക് ഓഡിയോളജിസ്റ്റുമാരായ രാഹുല്‍ എന്‍ (ജില്ലാശുപത്രി കാഞ്ഞങ്ങാട്), വി. ജിതിന (ജില്ലാശുപത്രി കാഞ്ഞങ്ങാട്) സനല്‍ കുമാര്‍ (താലൂക്ക് ആശുപത്രി തൃക്കരിപ്പൂര്‍), കാവ്യാ കെ ആനന്ദ് (ജനറല്‍ ആശുപത്രി കാസര്‍കോട്), കെ ആര്‍ അജിഷ (സ്‌പെഷ്യല്‍ ഇസ്ട്രക്ടര്‍ഹിയറിങ് ഇമ്പയേര്‍ഡ്), ഗീത എം വി (നഴ്‌സിംഗ് ഓഫീസര്‍) എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!