കാഞ്ഞങ്ങാട്: ഉത്സവ കാലത്തുണ്ടാകുന്ന വിലക്കയറ്റം തടയുന്നതിനും, അവശ്യസാധനങ്ങളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡ് എന്നിവരുടെ സഹകരണത്തോടെ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഉത്സവാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സഹകരണ ഓണച്ചന്ത കുന്നുമ്മല്‍ ബാങ്കിന്റെ മുഖ്യ ശാഖയുടെ താഴെ പ്രവര്‍ത്തനം ആരംഭിച്ചു. 13 സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ 25 ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ് വിപണി വിലയേക്കാള്‍ വിലകുറച്ച് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ഓണച്ചന്തയുടെ ഉദ്ഘാടനവും ബാങ്ക് മെമ്പര്‍മാര്‍ക്കുള്ള അംഗസമാശ്വാസ വിതരണ ഉദ്ഘാടനവും കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം രാഘവന് വിതരണ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് വി ഗിനീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം സേതു, ഭരണസമിതി അംഗങ്ങളായ കെ വി കൊട്ടന് കുഞ്ഞി, എന്‍ ഗോപി, കെ രാധാകൃഷ്ണന്, കെ വി പ്രഭാവതി എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി വി വി ലേഖ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ വി വിശ്വനാഥന് നന്ദിയും പറഞ്ഞു
