ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഉണരണം: പി കെ ഫൈസല്‍

വെള്ളിക്കോത്ത്: ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും ഇതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയായ ‘ ഓപ്പറേഷന്‍ തൂഫാന്‍ ‘ വന്‍വിജയമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കാസറഗോഡ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് പി കെ ഫൈസല്‍ ആവശ്യപ്പെട്ടു. വെള്ളിക്കോത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാജീവ് പുരസ്‌കാര്‍ -2026 നല്കി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
‘ ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ അണിനിരക്കൂ ‘ എന്ന് വിഷയത്തില്‍ മദ്യവിമോചന മഹാസഖ്യം ജില്ലാ ജനറല്‍ സെക്രട്ടറി ടി വി രാജീവന്‍ ക്ലാസ് എടുത്തു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. പി. വി. സുരേഷ് പുരസ്‌കാരം വിതരണം നടത്തി. 2026 എം എ ഹിസ്റ്ററി (കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ) ഒന്നാം റാങ്ക് ജേതാവ് അബ്ദുല്‍ ഷഹീദ് , കീം പൊതുപ്രവേശന പരീക്ഷയില്‍ ജില്ലയില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയ സാരംഗ് സുനില്‍, ഡോക്ടറേറ്റ് നേടിയ വിനീത് പുറവങ്കര , കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം ഡോ.വിനോദ് എന്‍ വി എന്നിവരെ ആദരിച്ചു. തുടര്‍ന്ന് എസ് എസ് എല്‍ സി , പ്ലസ് ടു , ബിടെക് , ഡിഗ്രി , പോസ്റ്റ് ഗ്രാജ്വേഷന്‍ മേഖലയില്‍ ഉന്നത നേട്ടം കൈവരിച്ചവരെ അനുമോദിച്ചു. അഡ്വ.പി. മോഹനന്‍ സ്വാഗതവും ബൂത്ത് പ്രസിഡണ്ട് പി കുഞ്ഞികൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു. അജാനൂര്‍ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ കാട്ടുകുളങ്ങര , ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി ബാലകൃഷ്ണന്‍ , ജോയിന്റ് സെക്രട്ടറി എ വി വേണുഗോപാലന്‍, സംസ്‌കാര സാഹിതി ജില്ലാ വൈസ് പ്രസിഡണ്ട് പി പി കുഞ്ഞികൃഷ്ണന്‍ നായര്‍ , മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വിമല കുഞ്ഞികൃഷ്ണന്‍ , കെ എസ് എസ് പി എ ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ സി പി , മണ്ഡലം വൈസ് പ്രസിഡണ്ട് പി പി വേണു നായര്‍ , മഹിളാ കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡണ്ട് പി രമാദേവി എന്നിവര്‍ ആശംസ പറഞ്ഞു. ഡോ.വിനോദ് എന്‍.വി, ഷീജ മോഹന്‍ എന്നിവര്‍ ആദരവിന് മറുപടി പറഞ്ഞു.പരിപാടി യില്‍ നൂറിലധികം പേര്‍ സാക്ഷ്യം വഹിച്ചു.

 

error: Content is protected !!