യാത്ര ദുരിതത്തിന് ആശ്വാസമായി: കാഞ്ഞങ്ങാട് നിന്ന് വെള്ളിക്കോത്ത് വഴി രാവണീശ്വരത്തേക്ക് കെ. എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് തുടങ്ങി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്ന് വെള്ളിക്കോത്ത് വഴി രാവണീശ്വരത്തേക്ക് പുതുതായി അനുവദിച്ച കെ. എസ്.ആര്‍.ടിസി ബസ്സ് സര്‍വ്വീസ് നാളുകളായുള്ള നാട്ടുകാരുടെ ചിരകാല ആവശ്യത്തിനും യാത്ര ദുരിതത്തിന് ആശ്വാസമായി. ബസ് സര്‍വ്വിസിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നിന്ന് എം.എല്‍ എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു . വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണ പരിപാടികളും മധുര പലഹാര വിതരണവും നടത്തി. കെ. എസ് ആര്‍. ടി. സി ബസ്സിന്റെ സാരഥിയേയും കണ്ടകറെയും ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. പി.വി സുരേഷ് ഷാള്‍ അണിയിച്ചു കൊണ്ട് സ്വീകരിച്ചു . സ്വീകരണത്തില്‍ സി.വി. തമ്പാന്‍, മധുസൂദനന്‍ ബാലൂര്‍,രാധാകൃഷ്ണന്‍ കാട്ടുകുളങ്ങര, ശ്രീനിവാസന്‍ മഡിയന്‍ , താനത്തിങ്കല്‍ കൃഷ്ണന്‍, രാജീവന്‍ വെള്ളിക്കോത്ത്, സി.പി. ഉണ്ണികൃഷ്ണന്‍, രമാദേവി,അനീഷ് രാവണീശ്വരം,എസ്.കെ ബാലകഷ്ണന്‍, കുമാരന്‍, കമലാക്ഷ , ബാലകൃഷ്ണന്‍ തണ്ണോട്ട് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!