കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കാസര്‍കോട് ജില്ലാ ഓഫീസ് കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലേക്ക് പ്രവര്‍ത്തനം മാറി; പുതിയ ജില്ലാ ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കാസര്‍കോട് ജില്ലാ ഓഫീസ് കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലേക്ക് പ്രവര്‍ത്തനം മാറി.പുതിയ ജില്ലാ ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ നിര്‍വഹിച്ചു. കര്‍ഷക തൊഴിലാളികളുടെ മക്കളില്‍ ഉന്നതവിദ്യാഭ്യാസ പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ചന്ദ്രന്‍ നിര്‍വഹിച്ചു.സംസ്ഥാനത്ത് ആകെ 278 വിദ്യാര്‍ത്ഥികളാണ് അവാര്‍ഡിന് അര്‍ഹരായത്. ഇതിനായി 15,55,500രൂപയാണ് വിതരണം ചെയ്യുന്നത്.ഡിഗ്രി,പ്രൊഫഷണല്‍ ഡിഗ്രി,പിജി,പ്രൊഫഷണല്‍ പിജി, എം ബി ബി എസ്,പോളിടെക്‌നിക്,ടിടിസി, ഐ.ടി. ഐ,ബി എഡ്,പാരമെഡിക്കല്‍ തുടങ്ങിയ കോഴ്‌സുകളില്‍ വലിയ വിജയം നേടിയ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്. ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പറഞ്ഞു.കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാക്കളായ കെ.വി കുഞ്ഞിരാമന്‍ ,ഗംഗാധരന്‍ പള്ളിക്കാപ്പില്‍, കെ വാസുദേവന്‍ നായര്‍, ടി കൃഷ്ണന്‍,മുഹമ്മദ് കുഞ്ഞികൂളിയങ്കാല്‍, ഇ വി ഗണേശന്‍,ടി കൃഷ്ണന്‍ അക്കൌണ്ട്‌സ് ഓഫീസര്‍ ടി എം ജിജി,സി സന്ധ്യ എന്നിവര്‍ സംസാരിച്ചു..ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എസ് മുഹമ്മദ് സിയാദ് സ്വാഗതവുംജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ആര്‍ വിപിന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!