മൂന്നാം മൈല്‍: പൂരമഹോല്‍സവത്തിന്റെ ഭാഗമായി ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകത്തില്‍ പൂരക്കളി പരിശീലനം ആരംഭിച്ചു മാര്‍ച്ച് 23 കാര്‍ത്തിക വിളക്കോട് തുടങ്ങി 31 ന് പൂരംകുളിയോടെ പൂരമഹോല്‍സവത്തിന് പരിസമാപ്തി കുറിക്കും. മുളവിന്നൂര്‍ ക്ഷേത്രത്തെ പ്രതിനിധികരിച്ച് രാജീവന്‍ പണിക്കര്‍ നീലേശ്വരവും , ആലന്തട്ട ക്ഷേത്രത്തെ പ്രതി നിധികരിച്ച് മടിക്കൈ ഗോപാലകൃഷ്ണന്‍ പണിക്കരും തമ്മിലുള്ള മറത്തുകളിയും നടക്കും.
