കാഞ്ഞങ്ങാട്:സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ കലാ കായിക മേഖലയില്‍ വ്യത്യസ്തവും നൂതനവുമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ രതീഷ് പേരില്‍ അറിയപ്പെടുന്ന ആളുകളുടെ കൂട്ടായ്മയില്‍ ജില്ലയില്‍ ഉടനീളം പ്രവര്‍ത്തിക്കുന്ന രതീഷ് സൗഹൃദ കൂട്ടായ്മയുടെ 6 ാം മത് സ്നേഹ സംഗമത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ജില്ലാതല കൈകൊട്ടിക്കളി മത്സരം നടത്തി.പങ്കെടുത്ത ടീമുകളുടെ മികച്ച പ്രകടനം കൊണ്ടും, പങ്കാളിത്തവും സംഘാടന മികവും കൊണ്ട് മത്സരം ശ്രദ്ധേയമായി. മേലാങ്കോട് എസി കണ്ണന് നായര്‍ സ്മാരക ഗവ: സ്കൂള്‍ മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന മത്സരം എഴുത്തുകാരിയും അധ്യാപികയുമായ ധന്യ കീപ്പേരി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് എം രാഘവന് അധ്യക്ഷനായി. സിനിമ സീരിയല്‍ താരം കലാഭവന്‍ നന്ദന മുഖ്യാതിഥിയായി സമ്മാനവിതരണം നടത്തി.നഗരസഭ കൗണ്‍സിലര്‍ പി വി വിദ്യാലത, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ എം പുഷ്പലത, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, സ്കൂള്‍ ഹെഡ്മാസ്റ്റര് വി. നാരായണന്, കൂട്ടായ്മ പ്രസിഡന്റ് രതീഷ് കാവിലമ്മ, ട്രഷറര്‍ രതീഷ് പരവനടുക്കം, പ്രവാസി കൂട്ടായ്മ അംഗം രതീഷ് കാശി, വനിതാ കൂട്ടായ്മ പ്രസിഡന്റ് ബിന്ദു രതീഷ്,രതീഷ് ആവണി,രതീഷ് സോഫ്റ്റ്വെയര് എന്നിവര്‍ സംസാരിച്ചു.സുജാത മുള്ളേരിയ,മായ കൈലാസ്, രാധാകൃഷ്ണന് ചീമേനി എന്നിവര്‍ അടങ്ങിയ ടീമാണ് മത്സര വിധി നിര്‍ണയം നടത്തിയത്.മത്സരത്തിന്റെ ഭാഗമായി സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ സംഘാടകസമിതി ചെയര്മാന് എം രാഘവന്, വാര്‍ത്തകള്‍ നല്കി സഹകരിച്ച കാഞ്ഞങ്ങാട് പ്രസ് ഫോറം, സ്ഥലം അനുവദിച്ച സ്കൂള്‍, ശബ്ദവും വെളിച്ചവും മികച്ച രീതിയില്‍ കൈകാര്യം ചെയ്ത നവനീത് ലൈറ്റ് ആന്‍ഡ് സൗണ്ട്,സ്ഥലം കുടുംബശ്രീ അംഗങ്ങള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ രതീഷ് കാലിക്കടവ് സ്വാഗതവും കൂട്ടായ്മ സെക്രട്ടറി എം.രതീഷ് വാഴക്കോട്ട് നന്ദിയും പറഞ്ഞു.ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ടീമുകള്‍ മത്സരിച്ച ആവേശകരമായ പോരാട്ടത്തില്‍ ജോളി യൂത്ത് സെന്റര്അട്ടോട്ട് ഒന്നാം സ്ഥാനവും യങ്ങ് ഇന്ത്യന്‍ വലിയ പൊയില്‍,രണ്ടാം സ്ഥാനവും,ശ്രീ പാര്‍വതി തൃക്കരിപ്പൂര്‍ മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് 1000,7000,5000 എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും , കുട്ടികള്‍ അണിനിരന്ന് പ്രകടനം ഉണ്ട് ശ്രദ്ധേയമായ ഫ്ലവേഴ്സ് വലിയ പൊയില്‍ ,ജൂനിയര്‍ നെല്ലിക്കാട് എന്നീ ടീമുകള്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡും ഉപഹാരവും, അതോടൊപ്പം പങ്കെടുത്ത മുഴുവന്‍ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനവും നല്കി.കൂടാതെ സമ്മാന പദ്ധതിയിലൂടെ കാണികള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്കി.
