ബേഡകം: പണം വെച്ച് കോഴിക്കെട്ട് ചൂതാട്ടത്തിനിടെ നാലുപേരെ പോലീസ് സംഘം പിടികൂടി . ബേഡകം കുണ്ടംകുഴിയിലെ വൈ ഉമേശ (49), ദക്ഷിണ കന്നട മടിക്കേരി പെറജയിലെ കെ.എന്‍. ദാമോദരന്‍ (50), സുള്ള്യ ഉബറഡുക്കയിലെ ബി. രാജേഷ് (40), സുള്ള്യ അരുംബൂര് പരിവാര്‍ കാനയിലെ കെ.കെ. ശൈലേഷ് (30) എന്നിവരെയാണ് എസ്.ഐ. സി. എം .സാബുവും സംഘവും പിടികൂടിയത്. ഇന്നലെ വൈകിട്ട്
5.30 മണിക്ക് ബന്തടുക്ക കക്കച്ചാല്‍ മൊബൈല്‍ ടവറിനു സമീപം വെച്ചാണ് കോഴിക്കെട്ട് ചൂതാട്ടത്തിനിടെ സംഘം പിടിയിലായത് . ചൂതാട്ട സ്ഥലത്ത് നിന്നും ഒരു അങ്ക കോഴിയേയും 4760 രൂപയും പോലീസ് പിടിച്ചെടുത്തു.
