പുല്ലൂര്‍ താളിക്കുണ്ട് ചെറിയ ഇടച്ചി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാര്‍ച്ച് 10,11,12 തീയതികളില്‍ വയനാട്ടു കുലവന്‍ തെയ്യം കെട്ട്; ഉത്സവപ്രതീതിയില്‍ പച്ചക്കറി വിളവെടുപ്പ്

പുല്ലൂര്‍ താളിക്കുണ്ട് ചെറിയ ഇടച്ചി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത് മാര്‍ച്ച് 10,11,12 തീയതികളില്‍ നടക്കുന്ന വയനാട്ടു കുലവന്‍ തെയ്യം കെട്ടിന്റെ ഭാഗമായുള്ള അന്നദാനത്തിലേക്ക് വേണ്ടി മാതൃ സമിതിപ്രവര്‍ത്തകര്‍ ഒരുക്കിയ പച്ചക്കറി വിളവെടുപ്പ് നടന്നു. നടുവട്ടം വയലിലാണ് പച്ചക്കറി കൃഷിയൊരുക്കിയത്. പയര്‍, കുമ്പളം വെള്ളരി തുടങ്ങിയവയാണ് വിളവെടുത്തത്. മാതൃസമിതിയുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന സ്ത്രീകളുടെ ടീം തിരിച്ചുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് നൂറുമേനി വിളവെടുപ്പില്‍ എത്തിച്ചത്. മാതൃ സമിതി ചെയര്‍മാന്‍ ജാനകിയമ്മ മധുരമ്പാടി, കണ്‍വീനര്‍ നാരായണി വായ്യോത്, ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വിനര്‍ കുമാരന്‍ വായ്യോത്, ടി ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ സംബന്ധിച്ചു

 

 

error: Content is protected !!