കാഞ്ഞങ്ങാട്: നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍ എല്‍ എ ക്രിമിനല്‍ ലോ ആന്റ് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷനില്‍ ഫസ്റ്റ് റാങ്കും ഗോള്‍ഡ് മെഡലും നേടിയ പി. ചാന്ദ്‌നി കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (NUALS) നിന്നുമായിരുന്നു ബി എ എല്‍ എല്‍ ബി ബിരുദം നേടിയത്. കാഞ്ഞങ്ങാട് മാവുങ്കാല്‍ വ്യാപാര ഭവന്‍ റോഡില്‍ താമസിക്കുന്ന പി.വി ചന്ദ്രന്റെയും (റിട്ട. ഡിവിഷണല്‍ മനേജര്‍ , മംഗലാപുരം ഗോകുലം ചിട്ട് ആന്റ് ഫിനാന്‍സ്) കുഞ്ഞിമംഗലം ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബോട്ടണി അധ്യാപിക സിന്ധു പടോളിയുടെയും ഏകമകളാണ്. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയില്‍ അഡ്വ :കെ.രാജീവന്റെ ജൂനിയര്‍ ആയി പ്രാക്ടീസ് ചെയ്യുന്നു.
