കാഞ്ഞങ്ങാട്:സന്നദ്ധ സേവന മേഖലയില്‍ വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന ഒരേ പേരില്‍ അറിയപ്പെടുന്ന ആളുകളുടെ കൂട്ടായ്മയില്‍ ഉള്ള രതീഷ് സൗഹൃദ കൂട്ടായ്മയുടെ ഏപ്രില്‍ മാസത്തില്‍ നടക്കുന്ന 6 ാം മത് സ്നേഹ സംഗമത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നാളെ വൈകീട്ട് 6 മണി മുതല്‍ മേലാങ്കോട്ട് എ.സി. കണ്ണന് നായര്‍ സ്മാരക ഗവ: യുപി സ്കൂളില്‍ ജില്ലാതല കൈകൊട്ടിക്കളി മത്സരം നടക്കും. എഴുത്തുകാരിയും അധ്യാപികയുമായ ധന്യ കീപ്പേരി ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്മാന് എം രാഘവന് അധ്യക്ഷത വഹിക്കും. നഗരസഭ കൗണ്‍സിലര്‍ പി വി വിദ്യാലത , നഗരസഭ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ എം പുഷ്പലത, മേലാംകോട് സ്കൂള്‍ പ്രിന്‍സിപ്പാള്‍ വി. നാരായണന്,പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ,കൂട്ടായ്മ പ്രസിഡന്റ് രതീഷ് കാവിലമ്മ, ട്രഷറര്‍ രതീഷ് പരവനടുക്കം,ആര് എസ് കെ പ്രവാസി കൂട്ടായ്മ പ്രതിനിധി രതീഷ് കാശി, ആര് എസ് കെ വനിതാ കൂട്ടായ്മ പ്രസിഡന്റ് ബിന്ദു രതീഷ്, സെക്രട്ടറി ചിത്ര രതീഷ് എന്നിവര്‍ സംസാരിക്കും. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ രതീഷ് കാലിക്കടവ് സ്വാഗതവും കൂട്ടായ്മ സെക്രട്ടറി എം.രതീഷ് വാഴക്കോട് നന്ദിയും പറയും
